
“യക്ഷി പാട്ടും കാന്താരയും തമ്മിൽ ബന്ധമില്ല; അനാവശ്യ ആരോപണങ്ങൾ അരുത്”: ആരോപണങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ശ്രീനേഷ്
അനാവശ്യ ആരോപണങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ശ്രീനേഷ് എൽ പ്രഭു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന ചെണ്ട യക്ഷി പാട്ടിനെ പറ്റിയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും , നാടോടി പശ്ചാത്തലത്തിൽ ഉള്ള പാട്ടുകൾക്ക് ഒരു പൊതു ചേരുവ ഉണ്ടാവും എന്നും സംഗീത സംവിധായകൻ ശ്രീനേഷ് എൽ പ്രഭു പറഞ്ഞു.
ഒരു പാട്ടിനു പിന്നിൽ ഒരുപാട് അധ്വാനം ഉണ്ട്, ഒരു ഉപകരണം ഉപയോഗിച്ച സാമ്യത്തിലോ, ഒരു കുരവ പാട്ടിൽ വന്നത് കൊണ്ട്, അതുടനെ ഭൈരവൻ പാട്ടുമായും കാന്താരയിലെ വരാഹ രൂപവുമായും താരതമ്യം ചെയ്യുന്നത് അറിവില്ലായ്മ കൊണ്ടാണ്…ഡാർക്ക് കോൺടന്റ് പാട്ടുകൾക്ക് ഉപയോഗിക്കുന്ന രാഗങ്ങൾക്കും പൊതു സ്വഭാവം ഉണ്ട്, ഇതിൽ തോടി, കനകാംഗി രാഗങ്ങളാണ് ഉപയോഗിച്ചത് എങ്കിലും ചില കർണാട്ടിക്ക് വിദഗ്ദ്ധർ ഇത് രത്നാംഗി രാഗം ആണെന്നും പറയുന്നുണ്ട്.
വരാഹ രൂപം, ഭൈരവൻ പാട്ട് ഇതൊക്കെ വേറെ രീതിയിൽ ഉള്ളവയാണ്, ഇതെല്ലാം വിശദമായി കേട്ടിട്ട് വേണം വിമർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെണ്ട യക്ഷി” എന്ന പാട്ടിന്റെ വരികൾ സുരേഷ് നാരായണൻ ആണ്. തനി നാടൻ യക്ഷി കോൺസെപ്റ്റ് പാട്ടിന്റെ വരികളെ വളരെ വ്യതസ്തമായ രീതിയിൽ ഉള്ള ഈണത്തിൽ ആണ് ശ്രീനേഷ് എൽ പ്രഭു ചിട്ടപ്പെടുത്തിയത്. ഒരു ദീന രോധനം പോലുള്ള
വിരുത്തതിൽ (ശ്ലോകം പോലെ) നിന്നും പതിയെ രൗദ്രത്തിലേക്ക് ഉള്ള സുഗമമായ സഞ്ചാരം , പാട്ടിന്റെ പ്രത്യേകതയായി തോന്നി. രൗദ്രം ചോർന്ന് പോവാത്ത രീതിയിൽ ഉടനീളം ഈണവും വരികളും ചേർന്നു പോകുന്നുണ്ട്.
എ ഐ അനിമേഷൻ വിദഗ്ദ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ദൃശ്യം നിർവ്വഹിച്ച വിഡിയോയിലെ രക്തദാഹി യക്ഷി കാണുന്നവരിൽ ഭീതി ജനിപ്പിക്കും വിധം മനോഹരമായിട്ടുണ്ട്.
ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ ആണ് റെക്കോർഡിങ്, വിനീത് എസ്തപ്പാൻ ആണ് മ്യൂസിക് സൗണ്ട് ഡിസൈൻ മിക്സിങ്ങ് മാസ്റ്ററിംഗ്. വിനീതിന്റെ സാങ്കേതിക മികവ് പാട്ടിൽ ഉടനീളം വ്യക്തമാണ്.
സാമൂഹിക പശ്ചാത്തലത്തിൽ ഉള്ള ധാരാളം പാട്ടുകൾ ചെയ്ത് ശ്രദ്ധേയനാണ്ആലപ്പുഴ സ്വദേശി ശ്രീനേഷ്. വൈക്കം സ്വദേശി സുരേഷ് നാരായണൻ ആവട്ടെ ന്യൂജെൻ കവിതകളിലൂടെയും അറിയപ്പെടുന്ന ആളുമാണ്.