video
play-sharp-fill
പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു; ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു; ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തൃശ്ശൂർ: പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു മോഹൻ സിതാര അംഗത്വമെടുത്തത്.

ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി അംഗത്വം പുതുക്കിയതോടെയാണ് ബിജെപി അംഗത്വ പ്രചാരണത്തിന് തുടക്കമായത്.

തൃശ്ശൂർ ജില്ലയിൽ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.