കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നൊരു സൂപ്പർ സ്നാക്ക്; മഷ്റൂം പീറ്റ്സ വീട്ടില്‍ തയാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ബേക്ക് ചെയ്തെടുക്കാവുന്ന മഷ്റൂം മസാല പീറ്റ്സ പോക്കറ്റ് പോഷകഗുണങ്ങള്‍ നിറഞ്ഞ പലഹാരമാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നൊരു സൂപ്പർ സ്നാക്കാണിത്.

video
play-sharp-fill

കൂണ്‍ രുചി ഇഷ്ടമല്ലാത്തവർക്ക് ഇഷ്ടപ്പെട്ട പച്ചക്കറി ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം.

പീറ്റ്സ പോക്കറ്റ് ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈദ – 2 കപ്പ്
ചൂട് വെള്ളം – 1 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
പഞ്ചസാര – 1 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

മഷ്റൂം മസാലയ്ക്ക്

ഡബിള്‍ ഹോഴ്സ് വെജിറ്റബിള്‍ മസാല – 2 ടീസ്പൂണ്‍
സവോള – 1
വെളുത്തുള്ളി – 3 അല്ലി
എണ്ണ – ആവശ്യത്തിന്
മഷ്റും – 200 ഗ്രാം
തക്കാളി – 1
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 1
മല്ലിയില
ഉപ്പ് – ആവശ്യത്തിന്
മൊസെറല്ല ചീസ്
മുട്ട – 1

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ യീസ്റ്റും 1 ടീസ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച്‌ 15 മിനിറ്റ് പൊങ്ങാൻ വയ്ക്കുക.മൈദ കുഴയ്ക്കാനുള്ള പ്രതലത്തില്‍ ഇട്ട് നടുവില്‍ ഒരു കുഴിയുണ്ടാക്കണം, അതിലേക്കു ഉപ്പും പുളിച്ച യീസ്റ്റും ഒഴിക്കാം. രണ്ടു ടീസ്പൂണ്‍ എണ്ണയും ചേർത്ത് ഈ മാവ് 10 മിനിറ്റ് നന്നായി കുഴയ്ക്കണം. ഒരു ബൗളിലേക്കു കുഴച്ചു വച്ച മാവ് മാറ്റാം, മുകളില്‍ അല്‍പം എണ്ണ പുരട്ടി 10 മിനിറ്റ് അടച്ചു വയ്ക്കണം. മാവ് ഇരട്ടിയായി പൊങ്ങിവരും.പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സവോളയും നന്നായി ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റണം. ഇതിലേക്കു മഷ്റൂം ചേർത്ത് നന്നായി ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക് തക്കാളി, വെജിറ്റബിള്‍ മസാല, കുരുമുളകുപൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് മല്ലിയില വിതറി മാറ്റാം.തയാറാക്കിയ മാവ് പരത്തി, അതിനുള്ളില്‍ മഷ്റൂം ഫില്ലിങ് നിറച്ച്‌ മുകളില്‍ ചീസ് ഇട്ട് മടക്കിയെടുത്ത് ബേക്കിങ് ട്രേയിലേക്കു മാറ്റാം. ബേക്കിങ് ട്രേയില്‍ എണ്ണ പുരട്ടിയശേഷം വേണം പീറ്റ്സ പോക്കറ്റ്സ് നിരത്താൻ. 250 ഡിഗ്രിയില്‍ പ്രീ- ഹീറ്റ് ചെയ്ത അവ്നില്‍ 20 മിനിറ്റ് ബേക്ക് ചെയ്തെടുത്താല്‍ രുചികരമായ മഷ്റൂം മസാല പീറ്റ്സ പോക്കറ്റ്സ് ചൂടോടെ കഴിക്കാം.