നോണ്‍ വെജ് രുചിയില്‍ ഒരു കൂണ്‍ കറി ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: നോണ്‍ വെജ് രുചിയില്‍ ഒരു കൂണ്‍ കറി ഉണ്ടാക്കിയാലോ? ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

കൂണ്‍ – വൃത്തിയാക്കി അരിഞ്ഞത്
സ്പിനച് – ഒരു പിടി
എണ്ണ – ആവശ്യത്തിന്
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – അരിഞ്ഞത് ( 1 സ്പൂണ്‍ )
വെളുത്തുള്ളി – അരിഞ്ഞത് ( 1 സ്പൂണ്‍ )
തേങ്ങാപ്പാല്‍ – 1 കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ഒരു പാൻ അടുപ്പില്‍ വെച്ച്‌ ചൂടാകുമ്ബോള്‍ അതിലേക്ക് അല്‍പ്പം എണ്ണയൊഴിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ കൂണ്‍ കഷ്ണങ്ങളാക്കിയത് ചേർത്ത് വേവിച്ച്‌ മാറ്റി വെയ്ക്കുക. ശേഷം മറ്റൊരു പാനിലേയ്ക്ക് എണ്ണയൊഴിച്ച്‌ അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് പച്ചമുളക് അരിഞ്ഞതും ചേർത്തിളക്കുക. ശേഷം ഇത് വഴണ്ട് വരുമ്പോള്‍ അല്‍പ്പം മുളകുപൊടിയും, ഗരംമസാലയും ചേർക്കുക. ഇത് നന്നായി മൂത്ത് വരുമ്പോള്‍ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ സ്പിനച് ചേർത്ത് വേവിക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും, മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക.കട്ടിയുള്ള തേങ്ങാപ്പാല്‍ ഒഴിച്ച്‌ തിളപ്പിച്ചതിനു ശേഷം വേവിച്ച കൂണ്‍ കൂടി ചേർക്കുക. ഒന്ന് തിളച്ച ശേഷം ഇറക്കി വെയ്ക്കാം. സ്വാദിഷ്ടമായ കൂണ്‍ മസാല റെഡി.