
സ്വകാര്യ ഭാഗങ്ങളിൽ കത്തി കുത്തിയിറക്കി: കോലഞ്ചേരിയിൽ നടന്നത് നിർഭയ മോഡൽ പീഡനം: 75 കാരിയെ പീഡിപ്പിച്ചതിന് പിന്നിൽ ഒരു യുവതിയും: എല്ലാം കണ്ട് യുവതി രസിച്ചിരുന്നു..!
തേർഡ് ഐ ബ്യൂറോ
കോലഞ്ചേരി: നിർഭയ മോഡലിൽ 75 കാരിയെ കൈ കാലുകൾ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഒരു യുവതിയെ കേന്ദ്രീകരിച്ച്. യുവതിയും നാല് യുവാക്കളും ചേർന്നാണ് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇതെല്ലാം കണ്ട് യുവതി രസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് ഇതു സംബന്ധിച്ച വിവരം ഉള്ളത്. വൃദ്ധയ്ക്ക് ഓര്‍മ്മ കുറവുള്ളതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചത് അതി ക്രൂരമായെന്നണ് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അടുത്ത 44 മുതല്‍ 72 മണിക്കൂര്‍ വരെയുളള സമയം നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, സംഭവത്തിന് പിന്നില്‍ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകന്‍ വെളിപ്പെടുത്തി.ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോലഞ്ചേരി പൊലീസ് പറഞ്ഞു.
മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നുമാണ് റിപ്പോര്‍ട്ട്.