രാഷ്‌ട്രപതി കേരളത്തിൽ: സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Spread the love

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ (ട്രാഫിക്) പി അനില്‍കുമാര്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒന്‍പത് വരെയും നാളെ രാവിലെ ആറു മുതല്‍11മണിവരെയുമാണ് നിയന്ത്രണം.

video
play-sharp-fill

നിയന്ത്രണങ്ങളുടെഭാഗമായി ഇന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് മണി വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് വരെയുള്ള റോഡിലും എയര്‍ പോര്‍ട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് -ഈഞ്ചയ്ക്കല്‍മിത്രാനന്ദപുരം എസ് പി ഫോര്‍ട്ട് -ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്- തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം തമ്പാനൂര്‍ ഫ്‌ലൈഓവര്‍ തൈയ്ക്കാട്-വഴുതയ്ക്കാട് -വെള്ളയമ്പലം -കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍അനുവദിക്കുന്നതല്ല.

നാളെ രാവിലെ ആറു മുതല്‍ 11മണി വരെ കവടിയാര്‍- വെള്ളയമ്പലം- മ്യൂസിയം-വേള്‍ഡ്വാര്‍-വിജെറ്റി-ആശാന്‍ സ്‌ക്വയര്‍- ജനറല്‍ആശുപത്രി-പാറ്റൂര്‍-പേട്ടചാക്കആള്‍സെയിന്റ്‌സ് ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലുംപാര്‍ക്കിംഗ് നിരോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ളഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്ത്നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.

രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയ ന്ത്രണംഏര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.വിമാനത്താവളത്തിലേക്കും റയില്‍വേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.

ഗതാഗതക്രമീകരണങ്ങളുടെ വിവരങ്ങള്‍ക്ക് 9497930055, 04712558731 നമ്പറുകളില്‍ബന്ധപ്പെടാവുന്നതാണ്.