പാലാ മുരിക്കുംപുഴ സി എസ് കെ കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഒക്‌ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ; കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 9447761951

Spread the love

പാലാ : മുരിക്കുംപുഴ CSK കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഗുരുദക്ഷിണയും വിജയദശമി ദിനമായ ഒക്‌ടോബർ രണ്ടിന് രാവിലെ 10.00 നു കളരിയിൽ നടക്കും. യശശരീരനായ ആചാര്യ സി.എഫ്. സ്ക്കറിയ ഗുരുക്കളുടെ അസാന്നിദ്ധ്യത്തിൽ ആചാര്യ കെ പി സുരേഷ് ഗുരുക്കൾ ഗുരുദക്ഷിണ സ്വീകരിക്കും.

video
play-sharp-fill

കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപയറ്റ് അഭ്യസിക്കുന്നത് ആരോഗ്യരക്ഷക്കും സ്വയരക്ഷക്കും ഉതകുന്നതാണ്. ക്ഷമാശീലം ഉള്ളവരാക്കി വളർത്തുകയും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിൽ ബോധവാന്മാരാക്കി പുതിയ തലമുറയെ വാർത്തെടുക്കന്നതിൽ കളരിപയറ്റ് പ്രധാന പങ്ക് വഹിക്കുന്നു.

മർമ്മ, തിരുമ്മ് ചികിത്സകൾ സ്വായത്തമാക്കുന്നതിനും കളരി ഉപകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും.മർമ്മ , തിരുമ്മ് , ഉളുക്ക്, ചതവ് ചികിൽസകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സി ആർ റിമേഷ് ആശാൻ : ഫോൺ: 9447761951*