പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ജനുവരി 25 മുതൽ 27 വരെ

Spread the love

പാലാ : മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ജനുവരി 25 മുതൽ  27 വരെ.

video
play-sharp-fill

ഇരുപത്തിയഞ്ചാം തീയതി രാവിലെ  4.30.ന് പള്ളിയുണർത്തൽ അഞ്ചിന് നിർമാല്യ ദർശനം. 5 30 -ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ഒൻപത് മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് മൂന്നിന് പറയ്ക്കെഴുന്നള്ളിപ്പ് 6.30 -ന്

വിനായക് വേണു നിരവത്ത് അവതരിപ്പിക്കുന്ന ഫ്യൂഷൻ 7. 15ന് തിരുവാതിരകളി, 7. 30ന് പാറപ്പള്ളി ഗരുഡത്ത് മന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ് , എഴിന് കരിമ്പത്തിക്കണ്ടം ഇംഗ്ഷനിൽ കൊച്ചിൽ മൻസൂറിൻ്റെ സ്മൃതിലയം ഗാനസന്ധ്യ 7. 30-ന് ദീപക്കാഴ്ചയും, സമൂഹ പ്പറയും 8 15-ന് വീരനാട്യം, 9 30-ന് ദീപാരാധന. 10 30 ന് കളമെഴുത്തും പാട്ടും കളങ്കണ്ടു തൊഴിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിയാറാം തീയതി രാവിലെ 4 30 -ന് നിർമാല്യ ദർശനം 5.30 -ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ് ചൊവ്വല്ലൂർ മോഹനവാരിയർ ഗുരുവായൂർ ,

ക്ഷേത്ര ശ്രീ കുറിച്ചിത്താനം രാമചന്ദ്രമാരാർ എന്നിവരുടെ മേളം ഉച്ചകഴിഞ്ഞ് മൂന്നിന് പറയ്ക്കെഴുന്നള്ളിപ്പ്, 6.30-ന് തിരുവാതിരകളി ഏഴിന് സെമി ക്ലാസിക്കൽ ഡാൻസ് 7 30 -ന് ഐഡിയ സ്റ്റാർ സിംഗർ ശ്രീനാഥ് നയിക്കുന്ന തിരുവനന്തപുരം ട്രാക്ക്സിന്റെ ഗാനമേള

9-ന് ദീപാരാധന 10 -ന് അശ്വതി വിളക്ക് വിളക്കിനെഴുന്നള്ളിപ്പും എതിരേൽപ്പും താലപ്പൊലിയോട് കൂടിയുള്ള എതിരേൽപ്പ് ആൽത്തറമേളം 11 30ന് കളമെഴുത്തും പാട്ടും കളം കണ്ടു തൊഴിൽ 27-ന് രാവിലെ 4 30 -ന് പള്ളി ഉണർത്തൽ നിർമ്മാല്യ ദർശനം 5 30 -ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ.

ഏഴിന് നവകം, കലശാഭിഷേകം, ശ്രീഭൂതബലി 9 -ന് വലിയ കാണിക്ക ശ്രീബലി എഴുന്നള്ളിപ്പ് സ്പെഷ്യൽ പഞ്ചാരിമേളം കലാമണ്ഡലം ഹരീഷ് മാരാർ 12 -ന് ഫ്യൂഷൻ തിരുവാതിര 12 30ന് ശ്രീഭദ്ര തിരുവാതിര സംഘത്തിൻ്റെ തിരുവാതിരകളി ഒന്നിന് മഹാപ്രസാദ് മൂട്ട് നാലിന് പറയ്ക്കെഴുന്നള്ളിപ്പ്, അഞ്ചിന് പുതിയകാവ് ദേവി ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ് ആറിന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ കോട്ടക്കാവടി ശിങ്കാരിമേളം പൂക്കാവടി പമ്പമേളം എന്നിവയുടെയുടെ അകമ്പടിയോടു കൂടിയ എതിരേൽപ്പ് 6.30 -ന് വീരനാട്യം ഏഴിന് തിരുവാതിരകളി എട്ടിന് ഗോകുൽദേവ് സി ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭജന, 10-ന് ആൽത്തറമേളം 10.30-ന് അത്താഴസദ്യ 11 30 -ന് ദീപാരാധന 12 -ന് വിളക്കിനെഴുന്നള്ളിപ്പ് എതിരേൽപ്പ്, 12 30-ന് കളമെഴുത്തും പാട്ടും കളങ്കണ്ട് തൊഴിൽ, ഒന്നിന് ഗുരുതി.