video
play-sharp-fill

മലയോര മേഖലയുടെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ച മർഫി സായിപ്പിന്റെ ചരമ വാർഷികം ഇന്ന്: മുണ്ടക്കയം സെൻ്റ്മേരിസ് പള്ളിയിൽ വൈകുന്നേരം 5. 30ന് അനുസ്മരണ ദിവ്യബലി: .മെയ് 12 ഞായറാഴ്ച കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ മുണ്ടക്കയം, ഏന്തയാർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മർഫി സ്മരണാസമ്മേളനം നടത്തും

മലയോര മേഖലയുടെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ച മർഫി സായിപ്പിന്റെ ചരമ വാർഷികം ഇന്ന്: മുണ്ടക്കയം സെൻ്റ്മേരിസ് പള്ളിയിൽ വൈകുന്നേരം 5. 30ന് അനുസ്മരണ ദിവ്യബലി: .മെയ് 12 ഞായറാഴ്ച കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ മുണ്ടക്കയം, ഏന്തയാർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മർഫി സ്മരണാസമ്മേളനം നടത്തും

Spread the love

 

മുണ്ടക്കയം: കടൽകടന്നെത്തി റബർ കൃഷിയിലൂടെ മലയോരമേഖലയുടെയും കോട്ടയം ജില്ലയുടെയും വികസന വിപ്ലവങ്ങൾക്കു തുടക്കം കുറിച്ച അയർലൻഡുകാരൻ മർഫി സായിപ്പിന്റെ ചരമ വാർഷികം ഇന്നും ഞായറാഴ്ചയുമായി മുണ്ടക്കയത്തും ഏന്ത യാറിലും ആചരിക്കും.

നാണ്യവിളയിൽ അധിഷ്ഠിതമായ സമ്പദ്ഘടനയുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് കാരണക്കാരനും പ്രമുഖ സാമൂഹിക പരിഷ്കർത്താവും റബർ ശാസ്ത്രീയ കൃഷി രീതികളുടെ ഗവേഷകനുമായിരുന്നു ജോൺ ജോസഫ് മർഫി . ഇദ്ദേഹത്തിന്റെ ചരമ വർഷികാചരണം മുണ്ടക്കയം , എന്തയാർഇടവകളുടെ ആഭിമുഖ്യത്തിലും,കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ നേതൃത്വത്തിലും ആഘോഷിക്കുന്നു .

ഇന്നത്തെ ഇന്ത്യയും ബ്രിട്ടനും അയർലണ്ടും ശ്രീലങ്കയും തുടങ്ങിയ പ്രദേശങ്ങൾ ഏകഭരണത്തിൻ കീഴിലായിരുന്ന കാലത്ത് 1872 ൽ അയർലണ്ടിൽ മർഫി ജനിച്ചു. 1897 ൽ കേരളത്തിൽ എത്തിച്ചേർന്ന് റബ്ബർ ഗവേഷണത്തിലും ആധുനിക തരത്തിൽ റബ്ബർ കൃഷി നടത്തിയും വിദ്യാഭ്യാസം ,ആ തുരസേവനം ,ക്ഷേമ പദ്ധതികളുടെ ആസൂത്രണം, സാമൂഹ്യ ക്ഷേമ പദ്ധതികളുടെ നടപ്പാക്കൽ,പാർപ്പിട പദ്ധതികൾ ,പെൻഷൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഷിക അവധി, സ്വന്തമായ സ്ഥലം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളുടെ ഏകോപനം ഭാഷ /വർഗ്ഗ സംസ്കാര വ്യത്യാസങ്ങൾക്കപ്പുറമായിട്ട് തൊഴിലാളി സമൂഹത്തെ ഒരുമിച്ച് കൂട്ടിയ മനുഷ്യസ്നേഹി എന്നിങ്ങനെ ശ്രദ്ധേയനായിരുന്ന ജെ. ജെ.മർഫി. താൻ തന്നെ പേരിടുകയും സ്ഥാപിക്കുകയും വളർത്തിയെടുക്കുകയും ചെയ്ത

ഏന്തയാറിൽ മുൻകൈ എടുത്ത് സ്ഥാപിച്ച സെൻറ് ജോസഫ് ലത്തിൻ പള്ളി യുടെ സെമിത്തേരിയായ മാത്തുമലയിൽ അന്ത്യവിശ്രമം കൊള്ളുന്നു. ചരമദിനമായ ഇന്ന് ( മെയ് 9 വ്യാഴാഴ്ച) മുണ്ടക്കയം സെൻ്റ്മേരിസ് പള്ളിയിൽ വൈകുന്നേരം 5. 30ന് അനുസ്മരണ ദിവ്യബലി ഉണ്ടായിരിക്കും .മെയ് 12 ഞായറാഴ്ച കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ മുണ്ടക്കയം, ഏന്തയാർയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മർഫി സ്മരണാസമ്മേളനം നടത്തും .

രാവിലെ 9.30 ന് മുണ്ടക്കയംസെൻ്റ് മേരീസ് ലത്തീൻ പള്ളിയിൽനടക്കുന്ന മർഫി അനുസ്മരണ സമ്മേളനത്തിന് വികാരി ഫാ. ടോം ജോസ് അദ്ധ്യക്ഷത വഹിക്കുന്നതും കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ വിജയപുരം രൂപതാ പ്രസിഡൻ്റ് എബി കുന്നേ പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതുമാണ്. കേരളാ പ്ളാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ സലാം മുഖ്യപ്രഭാഷണം നടത്തും..സാമൂഹിക രാഷ്ടിയ രംഗത്തെ പ്രമുഖർ പങ്കെടുത്ത് പ്രസംഗിക്കും..

രാവിലെ 11 മണിക്ക് മാത്തുമലയിലുള്ള മർഫി സമാധിയിലേക്ക് നടത്തുന്ന മോട്ടോർ റാലിയുടെ ഉദ്ഘാടനം കെ.സി വൈ എം വിജയപുരം രൂപതാ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ. ജിതിൻ ഫെർണ്ണാണ്ടസ് കോട്ടമേട് നിർവഹിക്കും.

11.30 ന് എന്തയാർ മർഫി സമാധിയിൽ അനുസ്മരണശുശ്രൂഷകൾക്ക് റവ. ഫാ. സേവ്യർ മാമൂട്ടിൽ ഏന്തയാർ കെ എൽ .സി.യെ / കെ.സി.വൈ.എം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.മർഫി അനുസ്മരസമ്മേളനത്തിന് ഇടവകസമിതി സെക്രട്ടറി റെജി ചാക്കോ പുത്തൻപുരയ്ക്കൽ, ആഘോഷകമ്മറ്റി ചെയർമാൻ അഡ്വ.റെമിൻരാജൻ മടത്തും മുറിയിൽ എന്നിവർ നേതൃത്വം നൽകും.

കടൽകടന്നെത്തി റബർ കൃഷിയിലൂടെ മലയോരമേഖലയുടെയും • കോട്ടയം ജില്ലയുടെയും വികസന വിപ്ലവങ്ങൾക്കു തുടക്കം കുറിച്ച അയർലൻഡുകാരൻ മർഫി സായിപ്പിന്റെ ഓർമയ്ക്ക് അറുപതു വയസ്സ്. ഏന്തയാറിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്തുമലയെന്ന വിജനമായ സ്ഥലത്ത് ചുറ്റുമതിലുകൾക്കുള്ളിൽ മർഫി സായിപ്പിന്റെ ശവകുടീരം നിലകൊള്ളുന്നതു കാണാം.

ജോസഫ് മർഫി നേര്യമംഗലത്തിനടുത്തു മാങ്കുളത്തു റബർ കൃഷി നടത്തി പാരാജയപ്പെട്ടാണ് 1902ൽ ഏന്തയാറിൽ എത്തുന്നത്.

വൻ മരങ്ങൾ വെട്ടിനിരത്തി കൂട്ടിക്കൽ മുതൽ ഇളംകാട് വരെ റബർ കൃഷിചെയ്ത മർഫിയെ മലയോരമേഖലയുടെ മണ്ണ് തുണച്ചു. കൃഷി വിജയിച്ചതോടെ വർഷങ്ങൾകൊണ്ട് പന്ത്രണ്ടായിരത്തിലധികം ഏക്കറുകളിലേക്കു റബർ കൃഷി വ്യാപിപ്പിച്ചു. ഒപ്പം ഏന്തയാറിൽ റബർ, തേയില ഫാക്ട‌റികളും സ്‌ഥാപിച്ചു. ഇതോടെ മർഫി സായിപ്പ് ഇന്ത്യയിലെ റബർ കൃഷിയുടെ പിതാവ് എന്നറിയപ്പെട്ടു.

തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം. മെച്ചപ്പെട്ട ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യ പ്രാധാന്യം നൽകി.
ഏന്തയാറിൽ തൊഴിലാളികൾക്കായി ആശുപത്രിയും തുടങ്ങി