കർണ്ണാടകത്തിൽ വമ്പൻ ട്വിസ്റ്റ്: രാജി വച്ച 14 എംഎൽഎമാരെ സ്പീക്കർ അയോഗ്യനാക്കി; തിങ്കളാഴ്ച വിശ്വാസ വോട്ട് നേടാനൊരുങ്ങി യദ്യൂരിയപ്പ സർക്കാർ
സ്വന്തം ലേഖകൻ
ബംഗളൂരു: കർണ്ണാടകത്തിലെ ജനാധിപത്യ നാടകത്തിന് പുതിയ ട്വിസ്റ്റ്. തിങ്കളാഴ്ച യദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് നേടാനിരിക്കെ രാജ വച്ച 14 എംഎൽഎമാരെയും അയോഗ്യരാക്കി സ്പീക്കർ ഉത്തരവിറക്കി. 11 കോൺഗ്രസ് എംഎൽഎമാരെയും മൂന്ന് ജെഡിഎസ് എംഎൽഎമാരെയുമാണ് അയോഗ്യരാക്കിയത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി.സ്പീക്കറെ പുറത്താക്കാൻ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്പീക്കർ അയോഗ്യരാക്കൽ നടപടിയിലേയ്ക്ക് നീങ്ങിയത്.17 എംഎൽഎമാർക്കെതിരെ നടപടിയെടുക്കണമെന്ന ശുപാർശയാണ് കോൺഗ്രസും ജെഡിഎസും സ്പീക്കർക്ക് നൽകിയിരുന്നത്. ഇതിൽ മൂന്നു പേരെ സ്പീക്കർ നേരത്തെ അയോഗ്യരാക്കിയിരുന്നു.
ഈ മൂന്ന് പേരെ അയോഗ്യരാക്കിയാൽ മുംബൈയിൽ കഴിയുന്ന എംഎൽഎമാരിൽ കുറച്ചു പേരെങ്കിലും മടങ്ങിവരുമെന്നായിരുന്നു കോൺഗ്രസ്-ജെഡിഎസ് പ്രതീക്ഷ. അങ്ങനെയായിരുന്നെങ്കിൽ യെദിയൂരപ്പയ്ക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ടിൽ വിജയിക്കാനാകുമായിരുന്നില്ല.എന്നാൽ കോൺഗ്രസ്-ജെഡിഎസ് പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് സ്പീക്കർ മുഴുവൻ വിമത എംഎൽഎമാരെയും അയോഗ്യരാക്കുകയാണ് ചെയ്തത്. ഇതോടെ വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം നേടാനുള്ള സാധ്യതകൾ തുറന്നു കിട്ടി. എംഎൽഎമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും അവർ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നതിന് തെളിവുണ്ടെന്നും നേരത്തെ തന്നെ സ്പീക്കർ വ്യക്തമാക്കിയിരുന്നു.
അതേസമയം 2023 വരെ ഇവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള നിർദേശം പ്രതീക്ഷിച്ചിരിക്കുമ്‌ബോഴാണ് സ്പീക്കറുടെ നിർണായക നീക്കം. മുമ്ബ് ആർ. ശങ്കർ നേതൃത്വം നൽകിയിരുന്ന കെ.പി.ജി.പി കോൺഗ്രസിൽ ലയിച്ചിരുന്നു.
വിമത എം.എൽഎമാരെ അയോഗ്യരാക്കാൻ നേരത്തെ കോൺഗ്രസും ജെഡിഎസും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മുംബൈ ആശുപത്രിയിൽ കഴിയുന്ന ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. അതേസമയം സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.