
തേർഡ് ഐ ബ്യൂറോ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമം തുടരുന്നു. പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം, ഈ ബലാത്സംഗഹത്തെ എതിർക്കുന്നതിനിടെ കുട്ടിയെ കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ പ്രതി അരസ്റ്റിലായെങ്കിലും അതിന്റെ ഞെട്ടൽ ഇപ്പോഴും തുടരുകയാണ്.
മലപ്പുറം വെട്ടിച്ചിറയിൽ ആളൊഴിഞ്ഞ പറമ്പിൽ യുവതിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ കൊലപാതകം തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 21കാരിയുടെ കൊലപാതകത്തിൽ പ്രതി അൻവറാണ് പിടിയിലായത്.. മൃതദേഹം മണ്ണിട്ടുമൂടിയതും അൻവറാണെന്ന് പൊലീസ് പറഞ്ഞു…

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകീട്ടാണ് വളാഞ്ചേരിയിൽ കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചോറ്റൂർ സ്വദേശിയുടെ മകളെയാണ് കഴിഞ്ഞമാസം പത്തുമുതൽ കാണാതായത്.
സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു യുവതി. ആഴ്ചകളായി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി എവിടെയാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി ഐ പി.എം. ഷമീർ ആണ് കേസ് അന്വേഷിച്ചത്.
ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലീസ് ശ്രമം നടത്തിയിരുന്നു. പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെൺകുട്ടി ഒരു വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു