കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഹേമചന്ദ്രൻ്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു; ബന്ധുക്കളുടെ ഡിഎൻഎ ഫലം വരുന്ന വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും

Spread the love

കോഴിക്കോട്: വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണ് എത്തിച്ചത്. ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്.

video
play-sharp-fill

ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിൾ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. അതേസമയം, കേസിലെ മുഖ്യ പ്രതി വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വെച്ചാണെന്ന് പുറത്തുവരുന്നുണ്ട്. ആൾ താമസമില്ലാത്തതിനാലാണ് പ്രതികൾ ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടിക്കൊണ്ടു പോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുൽത്താൻ ബത്തേരിയിലെ ഈ വീട്ടിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തിരികെ കിട്ടാനായി മർദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതെന്നു പ്രതികളായ ജ്യോതിഷ് കുമാറും, നൗഷാദും മൊഴി നൽകി. മുഖ്യപ്രതി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പൊലീസ്.