
ഭക്ഷണത്തെച്ചൊല്ലി തർക്കം: മദ്യലഹരിയിൽ തൃക്കൊടിത്താനത്ത് മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊന്നു; മണിക്കൂറുകളോളം മകൻ മൃതദേഹത്തിന് കാവലിരുന്നു
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തൃക്കൊടിത്താനത്ത് മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം മുറിയ്ക്കുള്ളിൽ ഇട്ട ശേഷം രാത്രി മുഴുവൻ മകൻ കാവലിരുന്നു. അർദ്ധരാത്രിയോടെ അയൽവാസിയെ വിളിച്ച് മകൻ വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര കന്യാക്കോണില്‍(വാക്കയില്‍) കുഞ്ഞന്നാമ്മ ( 55) യാണ് കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ ബാബു(27)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മദ്യപിച്ച് വീട്ടിലെത്തിയ ജിതിന്‍ അമ്മയുമായി വഴക്കിടുകയായിരുന്നു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ജിതിന്‍. രാത്രി വീട്ടിലെത്തിയ ജിതിന്‍ അമ്മയുമായി ഭക്ഷണത്തെ കുറിച്ച് തര്‍ക്കിച്ചു. ഇതിനിടെ കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി. വീടിന് മുന്നിലെ ഗ്രില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഗ്രില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്ന പൊലീസ് കണ്ടത് കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കുഞ്ഞന്നാമ്മയെയായിരുന്നു.
കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നിതിന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.