ഭാര്യ ജോലിക്കു നിന്ന വീടിന്റെ മതിൽച്ചാടിയെത്തി;ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾ‍ക്കകം പിടികൂടി പോലീസ്

Spread the love

കൊല്ലം:ഭാര്യ ജോലിക്കു നിന്ന വീട്ടിൽ അതിക്രമിച്ച് എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കൽ ജിഷ ഭവനിൽ രേവതിയാണ് (36) മരിച്ചത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവ് ജിനുവിനെ പൊലീസ് മണിക്കൂറുകൾ‍ക്കകം ശൂരനാട് വച്ച് പിടികൂടി.

അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. കുത്തുകൊണ്ട യുവതി മുറ്റത്ത് കുഴഞ്ഞുവീണു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ജിനുവും രതിയും പിണങ്ങിക്കഴിയുകയായിരുന്നു. ഭരണിക്കാവിലെ സ്ഥാപനത്തിൽ ജീവനക്കാരനായ ജിനു രാത്രി ബൈക്കിലാണ് ഭാര്യ ജോലിക്കുനിൽക്കുന്ന താന്നിക്കമുക്ക് ജങ്ഷനിലുള്ള വീടിനു മുന്നിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group