തൊടുപുഴയിൽ ശാരീരികവെെകല്യമുള്ള മൂന്നുവയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി

Spread the love

തൊടുപുഴ: തൊടുപുഴ കാഞ്ഞിരമറ്റത്ത് ശാരീരികവൈകല്യമുളള മൂന്നുവയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഉമേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഓട്ടിസം ബാധിതനാണ് ദേവ്. ഉമേഷ് ഒരു വർഷമായി ഭാര്യ ശിൽപയ്ക്കും മകനുമൊപ്പം കാഞ്ഞിരമറ്റത്തെ ശ്രീനന്ദനം ഹോട്ടലിന് എതിർ വശത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്

ശനിയാഴ്ച രാത്രി എട്ടരയോടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വന്ന ശിൽപയാണ് ഭർത്താവിനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്. കുട്ടി മുറിയിലെയും ഉമേഷ് ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് പോലീസിലും അ​ഗ്നിരക്ഷാ സേനയിലെയും വിവരമറിയിച്ചു.

ഉടൻ തന്നെ തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക്സംഘമെത്തി പരിശോധന നടത്തി. അന്വേഷണം പു​രോ​ഗമിക്കുകയാണ്. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group