
ഉത്തർപ്രദേശ്: പൊലീസ് ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനില്‍ പൊലീസിന് നേരെ വെടിയുതിർത്തുവെന്നും ഇരുവരും തമ്മില്‍ ഉണ്ടായ സംഘർഷത്തിനിടെയാണ് സുനിലിന് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ സബ് ഇൻസ്പെക്ടർ വിശ്വജിത്തിന് വെടിയേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെണ്‍കുട്ടിയുടെ കുടുംബം നടത്തുന്ന ഒരു ഷൂ ഫാക്ടറിയിലാണ് സുനില്‍ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിലെ ഡ്രമ്മില്‍ ഒളിപ്പിച്ച ശേഷം പ്രതി ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു.



