play-sharp-fill
അയൽവാസികൾ തമ്മിലുണ്ടായ തർക്കം: വൃദ്ധനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞു കൊന്നു; സംഭവം തിരുവനന്തപുരം ബാലരാമപുരത്ത്

അയൽവാസികൾ തമ്മിലുണ്ടായ തർക്കം: വൃദ്ധനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞു കൊന്നു; സംഭവം തിരുവനന്തപുരം ബാലരാമപുരത്ത്

സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരത്ത് വീണ്ടും ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം. കൊടുംക്രൂരതയുടെ ബാക്കിയായി യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം അയൽവാസിയായ വയോധികനെ കല്ലെറിഞ്ഞ് കൊന്നു. ക്രൂരതയുടെ പര്യായമായി വീണ്ടും ഇതോടെ തിരുവനന്തപുരം മാറിയിരിക്കുകയാണ്.
ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. വാക്കുതർക്കം നടക്കുമ്പോൾ കരുണാകരൻ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അയൽവാസിയായ സന്തോഷും പ്രവീണുമായുള്ള വാക്കുതർക്കത്തിനിടെ വീടിന്റെ വരാന്തയിൽ നിന്ന കരുണാകരനെ കോൺക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു.

വയറിൽ ഏറുകൊണ്ട കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി . തിരുവോണദിവമായ ബുധനാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. കരുണാകരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരുണാകരന് പരിക്കേറ്റപ്പോൾ പരാതിയൊന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചില്ലെന്നും മരണത്തിന് ശേഷമാണ് പൊലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group