play-sharp-fill
പെരിയ   ഇരട്ടകൊലപാതകേസ്; സിപിഎം അനുഭാവിയായ 	ഒരാൾ കൂടി അറസ്റ്റിൽ

പെരിയ ഇരട്ടകൊലപാതകേസ്; സിപിഎം അനുഭാവിയായ ഒരാൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക്കേസിൽ സിപിഎം അനുഭാവിയായ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇയാളുടെ കാർ പാക്കം വെളുത്തോളിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

പെരിയയിൽ കൊല്ലപ്പെട്ട ശരത്തിനെയും കൃപേഷിനെയും സിപിഎം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവർക്ക് കാണിച്ചുകൊടുത്തുവെന്നാണ് മൊഴി. കൊല്ലിയോട് ക്ഷേത്രത്തിലെത്തിൽ കണ്ണൂർ രജിസ്‌ട്രേഷൻ നമ്ബറുള്ള രണ്ട് ജീപ്പുകൾ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകൾ കണ്ടെത്താൻ മംഗലാപുരം, കണ്ണൂർ റൂട്ടുകൾ സിസിടിവി ക്യാമറകൾ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാൻ കൃത്യമായ വഴിയടക്കമുള്ള നിർദേശങ്ങൾ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതൽ തിരച്ചിൽ നടത്തും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.