
കൊച്ചി : ആലുവയിൽ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ സംഭവമുണ്ടായത്. ഇരുവരും ഇടയ്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു.
ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്.
ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group