
തിരുവനന്തപുരം: വർക്കലയിൽ വായോധികനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാൻ (67) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. അഞ്ചംഗ സംഘമാണ് ഷാജഹാനെ ആക്രമിച്ചത്. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമ സംഘവുമായുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് വടിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഉടൻ തന്നെ ഷാജഹാനെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.