തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; കൃത്യത്തിനുശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി; മരിച്ചത് വഴയില സ്വദേശിനിയായ യുവതി

Spread the love

തിരുവനന്തപുരം: പങ്കാളിയായ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം.

വഴയിലെ സ്വദേശി സിന്ധുവാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാകേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.