നെഞ്ചിലും പുറത്തും ആഴത്തില്‍ കുത്തി; ഷാപ്പിനുള്ളിലെ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

Spread the love

സ്വന്തം ലേഖകന്‍

തൃശ്ശൂര്‍: ഒല്ലൂരില്‍ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കല്‍ വീട്ടില്‍ ജോബിക്ക് (41) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൈക്കട്ടുശ്ശേരി കള്ള് ഷാപ്പില്‍ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. വാക്ക് തര്‍ക്കത്തിനിടെയാണ് ആക്രമണമെന്ന് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിരുന്നു. രക്തം വാര്‍ന്ന് കിടന്ന ഇയാളെ ഒല്ലൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.