play-sharp-fill
കോട്ടയം പതിനാറിൽ ചിറയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്തി ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിന് ഗുരുതര പരിക്ക് ; അമ്മയെ മകൻ കൊലപ്പെടുത്തിയത് വെട്ടുകത്തി ഉപയോഗിച്ച്

കോട്ടയം പതിനാറിൽ ചിറയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്തി ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിന് ഗുരുതര പരിക്ക് ; അമ്മയെ മകൻ കൊലപ്പെടുത്തിയത് വെട്ടുകത്തി ഉപയോഗിച്ച്

വിഷ്ണു ഗോപാൽ

കോട്ടയം : തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കാർത്തിക ഭവനിൽ സുജാത(72)യാണ് മകൻ ബിജു (52) സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ട ഒാടിയെത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തിൽ പിതാവ് തമ്പി(74) നാണ് പരിക്കേറ്റത്. ആർട്ടിസ്റ്റ് സുജാതന്റെ വീടിന് സമീപത്താണ് സംഭവം.


വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യ ലഹരിയിൽ ബിജു വീട്ടിൽ സ്ഥിരം വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ ബാക്കിയായിരിക്കും ഇന്നത്തെ അക്രമണവും എന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പ്രതിയായ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ റ്റി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.