
104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം ; 1994 മുതല്‍ ജയിലില്‍ കഴിയുന്ന വയോധികനാണ് സുപ്രീംകോടതി ഇടക്കാലമോചനം അനുവദിച്ചിരിക്കുന്നത് ; പ്രായവും രോഗാവസ്ഥകളും പരിഗണിച്ചാണ് ഇടക്കാല മോചനം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച് സുപ്രീം കോടതി. 1994 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച് ഇടക്കാല മോചനം അനുവദിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍ സ്വദേശിയായ റസിക് ചന്ദ്ര മൊണ്ടല്‍ ആണ് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരിക്കുന്നത്.
1988ലെ ഒരു കേസില്‍ ആണ് റസിക് ചന്ദ്ര മൊണ്ടല്‍ ജയിലിലായത്. 1994-ല്‍ വിചാരണക്കോടതി സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ച പ്രതി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 2018ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇദ്ദേഹത്തിന്റെ ശിക്ഷ ശരിവെക്കുകയും കൂടി ചെയ്തതോടെ ഇയാള്‍ വർഷങ്ങളായി ജയിലില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ നിലവിലെ ശാരീരിക അവസ്ഥയും രോഗങ്ങളും പ്രായവും പരിഗണിച്ചാണ് ഇടക്കാലമോചനം അനുവദിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാർദ്ധക്യസഹജമായ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ് പ്രതി. ഇടക്കാല മോചനം ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ച് ആണ് ഉത്തരവിട്ടത്.