രണ്ടര വയസ്സുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അരികില്‍ തന്നെ ആത്മഹത്യ ചെയ്ത നിലയില്‍ അമ്മയും; മുപ്പത്തിയഞ്ച്കാരിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

രണ്ടര വയസ്സുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അരികില്‍ തന്നെ ആത്മഹത്യ ചെയ്ത നിലയില്‍ അമ്മയും; മുപ്പത്തിയഞ്ച്കാരിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍

കൊല്ലം: കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ ഭാര്യ സൂര്യ(35)യെയും മകനായ രണ്ടരവയസുകാരന്‍ ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദിദേവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതുവെന്നാണ് പ്രാഥമിക സൂചന. കൊല്ലം ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് കട നടത്തുകയാണ് സുനില്‍കുമാര്‍. വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടില്‍ ബന്ധുക്കള്‍ കണ്ടിരുന്നു. എന്നാല്‍, വൈകിട്ട് വീടിന്റെ കതക് അടച്ച നിലയിലായിരുന്നു.

വിളിച്ചിട്ട് പ്രതികരണ മില്ലാത്തതിനാല്‍ രാത്രി 7.30ഓടെ സമീപവാസികളുടെ സഹായത്തോടെ ബന്ധുക്കള്‍ ജനല്‍ചില്ലുകള്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

ഫോറന്‍സിക് -വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :