video
play-sharp-fill
മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്ത് കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മഹേഷിന്റെ സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഗിരീഷിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇവർ തമ്മിൽ വഴക്കായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group