പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തികൊലപ്പെടുത്തി ; യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഭീമനാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തി കൊലപ്പെടുത്തി. കൊല നടത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നതുകണ്ട് അയൽക്കാർ എത്തി കുഞ്ഞിനെ എടുത്ത് വീടിനകത്തേക്ക് കയറിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്താണ് കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്നത്.

കുട്ടിയുടെ മൃതദേഹം മണ്ണാർകാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. കുട്ടിയുടെ മാതാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കുറച്ചുകാലമായി വലിയ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.