എറണാകുളം: തിരുവാങ്കുളത്ത് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്.
പല കാര്യങ്ങളിലും ഇവര്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അതിനാല്‍ തന്നെ അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ ഒരു ബുദ്ധിമുട്ട് ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ആ കുടുംബത്തില്‍ എന്ന തോന്നലും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം, മുന്‍പും മക്കളെ കൊലപ്പെടുത്താന്‍ അമ്മ ശ്രമിച്ചെന്ന മൊഴികളും അന്വേഷണം സംഘം തള്ളി. മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ അമ്മ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അറസ്റ്റിലായ പ്രതിക്ക് കൂടുതലും സൗഹൃദം കൊച്ചുകുട്ടികളോടെന്ന വിവരവും പുറത്ത് വന്നു. പ്രതി കൂടുതലും കൂടെ കൊണ്ട് നടന്നതും കുട്ടികളെയെന്നും കുട്ടികള്‍ക്ക് മധുരം വാങ്ങി നല്‍കലും കളിപ്പാട്ടങ്ങള്‍ നല്‍കലും ഇയാളുടെ രീതിയെന്നും വിവരമുണ്ട്. മറ്റു കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും പ്രാഥമിക അന്വേഷണം. പ്രതി അധികം ആരോടും സംസാരിക്കാത്ത സ്വഭാവക്കാരന്‍ എന്നും കണ്ടെത്തലുണ്ട്.
അതേസമയം, കേസില്‍ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്‌ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.