അച്ഛനെ ചീത്ത വിളിച്ചത്തിലുള്ള വിരോധം ; വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പാലംപട്ടയിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കാഞ്ഞിരപ്പുഴ പാലാംപട്ട ഫാത്തിമ വധക്കേസിൽ അത്തിപ്ര റഷീദിനാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2011 ജൂൺ മുന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

മുൻ വൈരാ​ഗ്യത്തിന്റെ പേരിലാണ് വീട്ടിലുറങ്ങി കിടന്നിരുന്ന പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ പിതാവിനെ കൊല്ലപ്പെട്ട ഫാത്തിമ ചീത്ത വിളിച്ചതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്റെ പിതാവിനെ ഫാത്തിമ പിതാവിനെ ചീത്ത വിളിച്ചത് ചോദിക്കാനെത്തിയ റഷീദ്, ഉറങ്ങുകയായിരുന്ന ഫാത്തിമയുടെ തലയിൽ കരിങ്കല്ലിട്ട് മുറിവേൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം വീട്ടിലെ കൊടുവാൾകൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ജീവനും കൊണ്ട് ഓടിയ ഫാത്തിമയെ പിന്തുടർന്നും പ്രതി നിരവധി തവണ വെട്ടിയെന്നാണ് പ്രൊസിക്യൂഷൻ കേസ്. കേസിൽ 17 സാക്ഷികളെയാണ് വിസ്‌തരിച്ചത്. കൊലപാതകം ഉൾപ്പെടെ വകുപ്പ് ചുമത്തി ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്.