
ഇൻഡോർ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.
ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരതിനെ പ്രകോപനമൊന്നുമില്ലാതെ വടികൊണ്ട് ആക്രമിക്കുകയും നിലത്ത് വീണശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്കൊലപ്പെടുത്തുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുഡ്ഡ ഭരതിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നത് കണ്ടത്.ഉടൻ തന്നെ ഗ്രാമവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജാമ്യത്തിലിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


