play-sharp-fill
എന്റെ പൊന്നുമോളെ കോളേജുകാർ കൊന്നു കളഞ്ഞതാണ്..! കൊച്ചിനെ ഏതെങ്കിലും ആൺപിള്ളേരുടെ വീട്ടിൽ പോയി നോക്കൂ; ചേർപ്പുങ്കൽ കോളേജിലെ വൈദികൻ മുഖത്തു നോക്കി പറഞ്ഞു; ഞെട്ടിക്കുന്ന പ്രതികരണവുമായി അഞ്ജുവിന്റെ അച്ഛൻ; അഞ്ജുവിന്റെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു; ബന്ധുക്കളെ ഇറക്കി വിട്ടു

എന്റെ പൊന്നുമോളെ കോളേജുകാർ കൊന്നു കളഞ്ഞതാണ്..! കൊച്ചിനെ ഏതെങ്കിലും ആൺപിള്ളേരുടെ വീട്ടിൽ പോയി നോക്കൂ; ചേർപ്പുങ്കൽ കോളേജിലെ വൈദികൻ മുഖത്തു നോക്കി പറഞ്ഞു; ഞെട്ടിക്കുന്ന പ്രതികരണവുമായി അഞ്ജുവിന്റെ അച്ഛൻ; അഞ്ജുവിന്റെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു; ബന്ധുക്കളെ ഇറക്കി വിട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും ചേർപ്പുങ്കൽ കോളേജിൽ എത്തി പരീക്ഷ എഴുതാൻ വന്ന പെൺകുട്ടി അഞ്ജുവിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. അഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറാതെ പൊലീസ്   കസ്റ്റഡിയിൽ എടുത്തെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. മൃതദേഹം കസ്റ്റഡിയിൽ എടുത്ത പൊലീസ് സംഘം ബന്ധുക്കളെ ആംബുലൻസിൽ നിന്നും ഇറക്കി വിടുകയും ചെയ്തു.


ഇതു സംബന്ധിച്ചു പെൺകുട്ടിയുടെ ബന്ധുക്കൾ ഗുരുതരമായ ആരോപണമാണ് കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ചത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവാണ് ഇതു സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പെൺകുട്ടിയുടെ ബന്ധുക്കളെ ആംബുലൻസിൽ നിന്നും  പൊലീസ് ഇറക്കി വിടുകയായിരുന്നു. തുടർന്നു, ആംബുലൻസ് പിടിച്ചെടുത്ത പൊലീസ് സംഘം മൃതദേഹവുമായി സ്ഥലം വിട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് അഡ്വ.പി.ജീരാജിന്റെ നേതൃത്വത്തിൽ കോട്ടയം പ്രസ്‌ക്ലബിൽ ചേർന്ന പത്രസമ്മേളനത്തിലാണ് ഗുരുതരമായ ആരോപണങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾ ഉയർത്തിയത്. എന്റെ പൊന്നുമോളെ അവർ പീഡിപ്പിച്ച് കൊന്നുകളഞ്ഞതാണെന്നു
കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാർത്ഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) അച്ഛൻ ഷാജി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.

എന്റെ കുട്ടി ഒരിക്കലും കോപ്പി അടിക്കില്ല. ഹോൾടിക്കറ്റിൽ എഴുതിയത് അവളുടെ കയ്യക്ഷരം അല്ല. കോളേജിന്റെയോ പള്ളിയുടെയോ അധികാരികൾ കോപ്പി അടിച്ചെന്നോ, കുട്ടിയെ കാണാനില്ലെന്നും അറിയിച്ചിട്ടും കോളേജ് അധികൃതർ കൃത്യമായി ഇടപെട്ടിട്ടില്ല. കോളേജിലെ ആ സാറാണ് പ്രിൻസിപ്പളിന്റെ നമ്പർ തരാൻ പറ്റില്ല എന്നു പറഞ്ഞത്. കോളേജ് അധികൃതർ വഴക്കുപറയുന്നത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. പത്തു പതിനഞ്ചു മിനിറ്റോളം ക്ലാസ് മുറിയിൽ ഇരുന്ന് കുട്ടി കരയുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

സിസിടി ക്യാമറാ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തു വിട്ടത്. പള്ളിയുടെ സിസിടിവി  ക്യാമറാ ദൃശ്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്നാണ് ആദ്യം കോളേജ് അധികൃതർ പറയുന്നത്. ഇതിനു ശേഷം കുട്ടി പേടിച്ച് ഓടിപ്പോരുന്നതാണ് കാണുന്നത്. കോളേജിനു വേണ്ടി മാത്രമാണ് പൊലീസ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. കൊച്ചിന്റെ പേപ്പറുകൾ എല്ലാം പൊലീസ് കസ്റ്റഡിയിൽ ഉണ്ട് എന്നാണ് ആദ്യം കോളേജ് അധികൃതരും പൊലീസും പറഞ്ഞത്. എന്നാൽ, ഇതൊന്നും നൽകാൻ കോളേജ് അധികൃതർ തയ്യാറായില്ലെന്നും പെൺകുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തി.

സർക്കാരിൽ നിന്നും നിതി ലഭിക്കണമെന്നു മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കു പറയാനുള്ളത്. കോളേജ് പ്രിൻസിപ്പളിനും സാറിനും എതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ധനസഹായം സർക്കാരിനെ പ്രഖ്യാപിക്കണമെന്നു എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ ആവശ്യപ്പെട്ടു.

കുട്ടിയുടെ ബാഗും ഫോണും എല്ലാം പാലത്തിൽ നിന്നാണ് കിട്ടുന്നതെന്നും കുട്ടിയുടെ ബന്ധു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. രാത്രി എട്ടു മണിയോടെ കുട്ടിയെ തിരക്കി കോളേജിൽ എത്തിയ തന്നോട്, ഏതെങ്കിലും ആ്ൺ പിള്ളേരുടെ പുറകെ പോയി നോക്കാനാണ് കോളേജ് മാനേജ്‌മെന്റ് പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിച്ചു.