തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; 63കാരനെ അയൽവാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: ആലത്തൂർ തോണിപ്പാടത്ത് 63കാരനെ അയൽവാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പിൽ ബാപ്പൂട്ടിയെ ആണ് അയൽവാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്.

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അബ്‌ദുൾ റഹ്‌മാനെയും മകൻ ഷാജഹാനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. നേരത്തെ ബാപ്പൂട്ടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്‌ദുൾ റഹ്‌മാൻ കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു.