video
play-sharp-fill

കത്തിക്കൊണ്ടു കുത്തി വീഴ്ത്തി; രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ വണ്ടി കയറ്റിയിറക്കി; അമേരിക്കയിൽ  കോട്ടയം സ്വദേശിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതി ദാരുണമായി

കത്തിക്കൊണ്ടു കുത്തി വീഴ്ത്തി; രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ വണ്ടി കയറ്റിയിറക്കി; അമേരിക്കയിൽ കോട്ടയം സ്വദേശിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതി ദാരുണമായി

Spread the love

തേർഡ് ഐ ബ്യൂറോ

മിയാമി: ജോലി സ്ഥലത്തിനു മുന്നിൽ മുന്നിൽ ഭാര്യയെ കത്തികൊണ്ടു കുത്തി വീഴ്ത്തിയ ശേഷം അതിക്രൂരമായി വാഹനം ശരീരത്തിലൂടെ അമിത വേഗത്തിൽ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. അമേരിക്കയിൽ മലയാളി യുവതിയാണ് ഭർത്താവിന്റെ അതിക്രൂരമായ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടതദ്.

സൗത്ത് ഫ്‌ലോറിഡ കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മലയാളി യുവതിയെയാണ് ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിയാമിയിൽ സ്ഥിരതാമസമായിരുന്ന പിറവം മരങ്ങാട്ടിൽ മെറിനെയാണ് ഭർത്താവ് വെളിയനാട് മണ്ണൂത്തറ നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു കൊലപ്പെടുത്തിയത് . രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് കുത്തേറ്റത്.

കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു, ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയതിരുന്ന സ്ഥലത്ത് കാത്ത് നിന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.