മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം ; ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം ; സുഹൃത്ത് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ തലയില്‍ മുറിവ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്നാണ് വാസുവിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടര്‍ന്ന് ബല്‍റാം മുറിയുടെ ഭിത്തിയില്‍ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വാസു പൊലീസിനോട് പറഞ്ഞത്. ബല്‍റാമും വാസുവും കഴിഞ്ഞ 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണി ചെയ്തുവരികയാണ്.