പുട്ടിന് പകരം പൊറൊട്ട നൽകിയതിനെച്ചൊല്ലി തർക്കത്തെ തുടർന്ന് വൈക്കത്തഷ്ടമിയ്ക്കിടെ കൊലപാതകം:   മരണകാരണം തലയ്ക്ക് പിന്നിലേറ്റ അടി; രണ്ടു പ്രതികൾ കസ്റ്റഡിയിൽ; ആകെ പത്തു പ്രതികൾ അറസ്റ്റിന് വഴി തുറന്ന് പൊലീസ്; ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കും

പുട്ടിന് പകരം പൊറൊട്ട നൽകിയതിനെച്ചൊല്ലി തർക്കത്തെ തുടർന്ന് വൈക്കത്തഷ്ടമിയ്ക്കിടെ കൊലപാതകം:   മരണകാരണം തലയ്ക്ക് പിന്നിലേറ്റ അടി; രണ്ടു പ്രതികൾ കസ്റ്റഡിയിൽ; ആകെ പത്തു പ്രതികൾ അറസ്റ്റിന് വഴി തുറന്ന് പൊലീസ്; ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കും

സ്വന്തം ലേഖകൻ
കോട്ടയം: വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലായി രണ്ടു പേർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
അഷ്ടമിയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് വൈക്കം കുലശേഖര മംഗലം കരിയിൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം (24) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തിന്റെ ആക്രമണത്തിൽ മേക്കൽ സ്വദേശി നന്ദുവിന് (24) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വാക്ക് തർക്കത്തിനിടെ അക്രമി സംഘം കരിമ്പ് ഉപയോഗിച്ച് ശ്യാമിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ശ്യാമിന്റെ ചെവിയുടെ പിൻഭാഗത്ത് ഏറ്റ മാരകമായ അടിയാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മാർട്ടം നടത്തിയത്. ചെവിയ്ക്ക് പിന്നിൽ അടിയേറ്റ ശ്യാം തല്ക്ഷണം മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അക്രമി സംഘാംഗങ്ങളും ശ്യാമും ഒരു പ്രദേശത്ത് താമസിക്കുന്നവരാണ്. എന്നാൽ, ഇരു സംഘങ്ങളും തമ്മിൽ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. അക്രമി സംഘങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത് തിരിച്ചറിയാതെയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ അടിയിൽ ശ്യാം മരിക്കുകയായരുന്നു. പ്രതികളെല്ലാവരും മുപ്പത് വയസിൽ താഴെ പ്രായമുള്ളവരാണ്.
നിലവിൽ കസ്റ്റഡിയിലുള്ള രണ്ടു പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.