സുഹൃത്തിന്റെ വീടിന് മുകളിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖിക
എറണാകുളം: കോതമംഗലം പോത്താനിക്കാട് പുളിന്താനത്ത് ഒരാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളിയിൽ പ്രസാദ് എന്നയാളെയാണ് ടെറസ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ സുഹൃത്ത് കാക്കൂച്ചിറ സജീവന്റെ ഉടമസ്ഥതതയിൽ ഉള്ളതാണ് ഈ വീട്. ഇന്ന് വെളുപ്പിനാണ് ഇയാളുടെ മൃതദേഹം കണ്ടതായി വീട്ടുകാർ അറിയിച്ചത്.പിടിവലി നടന്നതിന്റെ സൂചനകൾ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. എയർ ഗണ്ണിൽ നിന്നുമുള്ള വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒടിഞ്ഞ നിലയിൽ എയർ ഗൺ മൃതദേഹത്തിന്റെ അടുത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ തോക്ക് കൊണ്ടുള്ള അടിയേറ്റാണോ പ്രസാദിന്റെ മരണം സംഭവിച്ചതെന്നും പൊലീസ് സംശയിക്കുന്നു.എന്നാൽ നെറ്റിയുടെ മുകളിലുള്ള പാടാണ് വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്ന സംശയം ഉണ്ടാക്കുന്നത്. മറ്റ് പാടുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. വെളുപ്പിനെ തന്നെ പ്രസാദ് വീടിന്റെ മുകളിൽ എന്തിനാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജീവന്റെ വീട്ടു ജോലിക്കാരനായിരുന്നു പ്രസാദെന്നും വിവരം ലഭിച്ചിട്ടുണ്ട്.എന്നാൽ നെറ്റിയുടെ മുകളിലുള്ള പാടാണ് വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്ന സംശയം ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. വെളുപ്പിനെ തന്നെ പ്രസാദ് വീടിന്റെ മുകളിൽ എന്തിനാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജീവന്റെ വീട്ടു ജോലിക്കാരനായിരുന്നു പ്രസാദെന്നും വിവരം ലഭിച്ചിട്ടുണ്ട്.പ്രസാദും സജീവനും സുഹൃത്തുക്കളുടെ ഒപ്പം വീടിന്റെ മുകളിൽ ഒത്തുകൂടാറുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല മൃതദേഹത്തിലെ വസ്ത്രങ്ങൾ ഭൂരിഭാഗവും മാറ്റിയ രീതിയിലാണ് കാണപ്പെട്ടത്. ഇതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.