video
play-sharp-fill

സിനിമാ കഥ വിശ്വസിച്ച് കഴുത്തിൽ മഴുകൊണ്ട് വെട്ടിയത് മൃതശരീരം പെട്ടെന്ന് അഴുകാൻ ; കളിക്കൂട്ടുകാരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി

സിനിമാ കഥ വിശ്വസിച്ച് കഴുത്തിൽ മഴുകൊണ്ട് വെട്ടിയത് മൃതശരീരം പെട്ടെന്ന് അഴുകാൻ ; കളിക്കൂട്ടുകാരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : മോഷ്ടിച്ച് നൽകിയ ബ്ലുടൂത്ത് സ്പീക്കറിന് പണം നൽകില്ലെന്ന് പറഞ്ഞ പത്താംക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് മുൻവൈരാഗ്യത്തിന്റെ പേരിലെന്ന് പൊലീസ്.

സഹപാഠിയെ കൊലപ്പെടുത്താൻ ഇവർ മുൻകൂട്ടി തയാറെടുപ്പുകൾ നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ കൊടുമണിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഖിലിനെ സമപ്രായക്കാരായ വിദ്യാർത്ഥികൾ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആരെയും അറിയിക്കാതിരിക്കാൻ മൃതശരീരം കുഴിച്ചിടാനും ഇവർ ശ്രമിച്ചിരുന്നു. കൊലപാതകം പുറത്തുവരാതിരിക്കാനുള്ള മാർഗവും ഇവർ അന്വേഷിച്ചിരുന്നു.

തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖിൽ ബോധമറ്റ് വീണു. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തിൽ വെട്ടി. മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന കാര്യം സിനിമാക്കഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാർഥികൾ പൊലീസിനോട് സമ്മതിച്ചു.

സുഹൃത്തുക്കളായ മൂവരും ചേർന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കുക പതിവായിരുന്നു. കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാർഥികളിൽ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഇവർ മൂന്നുപേരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി… എന്നിങ്ങനെയൊക്കെ കുട്ടികൾ പറഞ്ഞെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമൺ പറഞ്ഞത്.

അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് മിനി ദമ്പതികളുടെ മകനാണ് എസ്.അഖിൽ. കൈപ്പട്ടൂർ സെന്റ ജോർജ് മൗണ്ട് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഖിൽ.

അങ്ങാടിക്കൽ തെക്ക് എസ്എൻവി എച്ച്എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോടു ചേർന്ന റബർ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കു ക്രൂരമായ കൊലപാതകം ഉണ്ടായത്. രാവിലെ അഖിലിനെ വീട്ടിൽ നിന്നും സുഹൃത്തുക്കൾ സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

അതേസമയം ബാലാവകാശ നിയമങ്ങൾ ലംഘിച്ച് പത്തനംതിട്ടയിൽ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ജില്ല കളക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.