video
play-sharp-fill
കുടുംബ വഴക്കിനെ തുടർന്ന് ബംഗാൾ സ്വദേശി ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്നു ; മരിച്ചത് കുണ്ടറ സ്വദേശിനി : സംഭവം കൊല്ലത്ത്

കുടുംബ വഴക്കിനെ തുടർന്ന് ബംഗാൾ സ്വദേശി ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്നു ; മരിച്ചത് കുണ്ടറ സ്വദേശിനി : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ

കൊല്ലം : കുടുംബവഴക്കിനെ ബംഗാൾ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . കൊല്ലം കുണ്ടറ വെള്ളിമൺചെറുമൂട് ശ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് കോടാലി കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കവിതയുടെ ഭർത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ആക്രമണത്തിൽ കവിതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമണം നടക്കുന്ന സമയത്ത് കവിതയുടെ മക്കളായ ഒൻപത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരൻ കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയൽവാസികളും ഓടിയെത്തി .

പ്രദേശവാസികളാണ് ദീപക് കവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന കവിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവിതയും ദീപക്കും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് പോലീസ് പറഞ്ഞു .

കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലാണ് ദീപക്ക് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമ്മാണ ജോലികളും ചെയ്തുവരികയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.