video
play-sharp-fill

മനുഷ്യ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : കൊലപ്പെട്ടത് സ്ത്രീയും പുരുഷനും, കൊലപ്പെടുത്തിയത് മറ്റൊരു കൊലപാതകം വെളിപ്പെടുത്താതിരിക്കാൻ ; അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

മനുഷ്യ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : കൊലപ്പെട്ടത് സ്ത്രീയും പുരുഷനും, കൊലപ്പെടുത്തിയത് മറ്റൊരു കൊലപാതകം വെളിപ്പെടുത്താതിരിക്കാൻ ; അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : മൂന്നിടങ്ങളിൽ നിന്നായി മനുഷ്യശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടത് രണ്ടുപേരാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ സ്വദേശിയുടേതാണെന്നാണ് കണ്ടെത്തിയത്. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാൻ മലപ്പുറം സ്വദേശിയെ കൊന്നതാണെന്നാണ് നിഗമനം.

2017 ജൂൺ, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്നും കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. മുക്കം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ നിർണായക പുരോഗതി ഉണ്ടാകാതിരുന്നതോടെ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത രേഖാചിത്രം തയ്യാറാക്കി. ഈ ചിത്രങ്ങൾ പരമാവധി ജനങ്ങളുടെ ശ്രദ്ധയിലേക്ക് വിട്ടു. തുടർന്ന് മലപ്പുറം, കോഴിക്കോട് , കണ്ണൂർ ഭാഗങ്ങളിൽ നിന്ന് പൊലീസിന് ചില വിളികൾ ലഭിച്ചു. എന്നാൽ ഈ വിളികളിൽ ഒന്നും കൊല്ലപ്പെട്ട ആളിലേക്ക് എത്താനുള്ള വിവരങ്ങൾ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാൽ ക്രൈംബ്രാഞ്ചിന്റെ വലയിലായതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒരു കൊലയിൽ കൂടി ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. മലപ്പുറം വണ്ടൂർ സ്വദേശിയാണ് കൊലപ്പെട്ടതെന്നാണ് സൂചന.