
തേർഡ് ഐ ക്രൈം
കൊല്ലം: തിരഞ്ഞെടുപ്പ് ആവേശത്തിൽ കരിനിഴൽ വീഴ്ത്തി വീണ്ടും സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം. കൊല്ലത്താണ് രാഷ്ട്രീയ കൊലപാതകമുണ്ടായിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിയ്‌ക്കെയാണ് കൊല്ലത്തെ നടുക്കി കൊലപാതകം ഉണ്ടായിരിക്കുന്നത്.
കൊല്ലം മൺറോതുരുത്തിൽ സി പി എം പ്രവർത്തകനെയാണ് ആർ എസ് എസുകാർ അതിക്രൂരമായി കുത്തിക്കൊന്നത്. മൺറോതുരുത്ത് സ്വദേശി മണിലാലാണ് കൊല്ലപ്പെട്ടത്. മൺറോതുരുത്തിലെ ഹോംസ്റ്റേ ഉടമയാണ് ഇദ്ദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽ ഡി എഫ് ബൂത്ത് ഓഫീസിലിരുന്ന മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിലായി. മുമ്പ് ആർ എസ് എസിൽ പ്രവർത്തിച്ചിരുന്ന മണിലാൽ ഈയടുത്താണ് സി പി എമ്മിൽ ചേർന്നത്.
പട്ടംതുരുത്ത് സ്വദേശി അശോകൻ എന്നയാളാണ് പിടിയാലയവരിൽ ഒരാൾ. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ചയാളാണ് അശോകൻ. ഇരുവർക്കും മുൻവൈരാഗ്യമുണ്ടായിരുന്നില്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.