video
play-sharp-fill
ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ഇടിച്ചു കൊലപ്പെടുത്തി ; രണ്ടുപേർ പൊലീസ് പിടിയിൽ

ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ഇടിച്ചു കൊലപ്പെടുത്തി ; രണ്ടുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ചേർന്ന് ഇടിച്ചു കൊലപ്പെടുത്തി. ചേർത്തലയിലാണ് സംഭവം.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, സഹോദരൻ ശ്രീധര റാവു എന്നിവരെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരു കുടുംബങ്ങളും തമ്മിൽ അതിർത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.