video
play-sharp-fill
പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് മകളുടെ ഭർത്താവ്; തലയിണ മുഖത്ത് അമർത്തി കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് മകളുടെ ഭർത്താവ്; തലയിണ മുഖത്ത് അമർത്തി കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

പന്തീരാങ്കാവ്: പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട്‌ നിന്നും കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി മഹമൂദ് കുറ്റം സമ്മതിച്ചു. തലയിണ മുഖത്ത് അമർത്തി കൊല ചെയ്തുവെന്ന് ഇയാൾ പൊലീസിന് മൊഴിനൽകി.

ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് എത്തിയ മകളാണ് അസ്മബീയെ മരിച്ച നിലയിൽ കാണുന്നത്. ആഭരണങ്ങൾ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന ബന്ധുവിനെ കാണാതായതുമാണ് സംശത്തിന് ഇടയാക്കിയത്.