
ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പ്രണയം..! അവിഹിതം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; കൊലപാതകം ഉടുത്ത സാരി കഴുത്തിൽ കുരുക്കി…! കുതിരവട്ടത്തു നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് ശുചിമുറിയിലെ ഗ്രിൽ ഇളക്കി..
സ്വന്തം ലേഖകൻ
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതി രക്ഷപ്പെട്ടതും മണിക്കൂറുകൾക്കകം പിടികൂടിയതും വലിയ വാർത്തയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ആളുകള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വേങ്ങരിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ഫൊറന്‍സിക് വാര്‍ഡിലെ തടവുകാരിയായ പൂനം ദേവിയായിരുന്നു ചാടിയത്. ഭർത്താവ് സഞ്ചിത് പസ്വാനെ സാരി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇവർ.
പുലര്‍ച്ചെ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ കുതിരവട്ടത്തുനിന്ന് ചാടിപ്പോയത്. ശുചിമുറിയിലെ വെന്റിലേറ്ററിലെ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു പൂനം ദേവിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാനിസികാസ്വാസ്ഥ്യം ഉണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.ഈ വാര്‍ഡിലെ ശുചിമുറിയിലെ വെന്റിലേറ്റര്‍ കുത്തിത്തുറന്നാണ് ഇവര്‍ രക്ഷപ്പെട്ടത്.
കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജനവരി 31ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വോര്‍ട്ടേഴ്‌സില്‍ വെച്ചാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്തിയത്. വയറു വേദനയെ തുടര്‍ന്നാണെന്നായിരുന്നു മരണമെന്ന് ഇവര്‍ പറഞ്ഞിരുന്നത്.
സന്‍ജിത് പസ്വാന്‍ മരിച്ചതിനെ തുടര്‍ന്ന് വേങ്ങര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തില്‍ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു.
തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അഞ്ചു വയസ്സുള്ള സച്ചിന്‍ കുമാര്‍ എന്ന കുട്ടിയുമൊപ്പം സന്‍ജിത് പസ്വാന്‍ രണ്ടു മാസം മുമ്പ് വേങ്ങരയില്‍ എത്തിയത്.
എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. അങ്ങനെയാണ് സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്. 31ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു.
തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരാണ് ബോഡി ആശുപത്രിയില്‍ എത്തിച്ചത്.