
സ്വന്തം ലേഖകൻ
കണ്ണൂർ: മോഷണക്കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കണ്ണൂർ മുഴപ്പാല പള്ളിച്ചാൽ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി അബ്ദുൾ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി പ്രശാന്തിനെ വെറുതെ വിട്ടു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഓഗസ്റ്റ് 23 നാണ് കനാലിൽ നിന്ന് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മര ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ സാക്ഷി പറഞ്ഞതിനായിരുന്നു കൊലപാതകം.