കൊലപാതക കേസിൽ ശിക്ഷ കിട്ടുമെന്ന് ഭയന്ന് വിധി പ്രഖ്യാപന ദിവസം പ്രതി ജീവനൊടുക്കി
സ്വന്തം ലേഖകൻ
ഓയൂര്‍: കൊലപാതകകേസിൽ കടുത്ത ശിക്ഷ കിട്ടുമെന്ന് ഭയന്ന് ഒന്നാം പ്രതി വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചു. മീയണ്ണൂര്‍ ചെപ്രമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലംകുന്ന് നെജീം മന്‍സിലില്‍ നെജീം (37) ആണ് ഇന്നലെ പുലര്‍ച്ചെ വാടകവീട്ടില്‍ ജീവനൊടുക്കിയത്. ഇന്നലെയാണ് നെജീമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്പലംകുന്ന് കൈതയില്‍ രേഖാലയത്തില്‍ രഞ്ജിത്തിനെ 2004 ഡിസംബറില്‍ അമ്പലംകുന്ന് ജംഗ്ഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു നെജീം. എന്നാൽ ഈ കേസിൽ ആദ്യം പിടിയിലായ മറ്റു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. സംഭവത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി വളരെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. തുടര്‍ന്ന് ജാമ്യത്തില്‍ കഴിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ മറ്റു പ്രതികള്‍ക്ക് ജയില്‍ശിക്ഷ വിധിച്ച കൊട്ടാരക്കര കോടതി കുറ്റകൃത്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമ്പതിലേറെ വെട്ടും ഇരുപത്തിയഞ്ചിലേറെ കുത്തും ഏല്പിച്ചതിനു പുറമേ ഒരു കൈ വെട്ടിമാറ്റുകയും ചെയ്തിരുന്നു. കോടതി കടുത്ത ശിക്ഷ വിധിക്കുമെന്ന ഭയമായിരിക്കാം ജീവനൊടുക്കാന്‍ കാരണമെന്ന് കരുതുന്നു.
പൂയപ്പള്ളി പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചെങ്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത