play-sharp-fill
ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് പുന്ന സ്വദേശി നൗഷാദ്; മൂന്നു പേർ അപകട നില തരണം ചെയ്തു

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് പുന്ന സ്വദേശി നൗഷാദ്; മൂന്നു പേർ അപകട നില തരണം ചെയ്തു

സ്വന്തം ലേഖകൻ

തൃശൂർ: കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. കോൺഗ്രസ് പ്രവർത്തകനെ അതിക്രൂരമായി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊന്നു. ചാവക്കാട് പുന്നയിൽ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടു. നൗഷാദ് (40), കാവീട് സ്വദേശി ബിജേഷ് (40), പാലയൂർ പുതുവീട്ടിൽ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ നൗഷാദാണ് ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.  ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാൾ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  ആരോപിക്കുന്നു.
ചാവക്കാട് പുന്ന സെന്ററിൽ സംസാരിച്ചിരിക്കുന്നതിനിടെ ഏഴ് ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികളായ 14 അംഗ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആക്രമിക്കപ്പെട്ടവർ പറയുന്നത്. ആക്രമണമുണ്ടായയുടൻ നാലു പേരേയും ആദ്യം മുതുവുട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചു.

തുടർന്ന് അകലാട് നബവി, നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group