
മാവേലിക്കര ഉമ്പർനാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ മരിച്ച നിലയിൽ; കുടുംബവീട്ടിൽ തൂങ്ങ മരിച്ച നിലിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖകൻ
കായംകുളം ∙ മാവേലിക്കര ഉമ്പർനാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്‌ഷനിലായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പൊലീസിന്റെ വിശദീകരണം. സോമൻ–സുധർമ ദമ്പതികളുടെ മകളാണ് മരിച്ച സോമിനി. മക്കൾ. സബിത, വിഷ്ണു.
Third Eye News Live
0