
കിളിമാനൂർ : വീട്ടുമുറ്റത്തുവെച്ച് ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയയാളെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കല്‍ കാട്ടുപുതുശ്ശേരി വെള്ളച്ചാല്‍ മുഹ്സീന മൻസിലില്‍ മുജീബ്(40) ആണ് അറസ്റ്റിലായത്.
കൊല്ലം, ഓയൂർ വട്ടപ്പാറ ഷിബു നിവാസില്‍ ഷിബു എന്ന ഷിഹാബുദീൻ(45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
പള്ളിക്കല്‍ കാട്ടുപുതുശ്ശേരി വെള്ളച്ചാല്‍ മുഹ്സീന മൻസിലില്‍ മുജീബ്(40) ആണ് അറസ്റ്റിലായത്. കെട്ടിടംമുക്കിനു സമീപം പള്ളിയിലെ ജോലിക്കാരനാണ് മരിച്ച ഷിഹാബുദീൻ. മൂന്നുവർഷമായി ഇയാള്‍ പള്ളിയോടുചേർന്നുള്ളയിടത്താണ് താമസം. മുജീബിന്റെ ഭാര്യയുടെ സുഹൃത്തായ ഷിഹാബുദീനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു വഴിയൊരുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ അടക്കം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുജീബ്. ഇയാള്‍ റിമാൻഡിലായിരിക്കേ അസുഖബാധിതയായ ഭാര്യയ്ക്ക് ആശുപത്രിയിലടക്കം സഹായങ്ങള്‍ചെയ്തത് ഷിഹാബുദീനാണ്. മുജീബ് പുറത്തിറങ്ങിയതോടെ ഇവരുടെ സൗഹൃദം വിലക്കിയിരുന്നു. കഴിഞ്ഞദിവസം ഇവരുടെ വീടിനടുത്ത് കൊല്ലപ്പെട്ട ഷിഹാബുദീൻ പ്ലംബിങ് ജോലിക്കെത്തിയിരുന്നു. തുടർന്നാണ് വൈകീട്ട് കൊലപാതകം നടന്നത്.
സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ പള്ളിക്കല്‍ പോലീസ് സമീപത്തെ പാറമടയില്‍നിന്നാണ് അർധരാത്രിയോടെ അറസ്റ്റു ചെയ്തത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം ഷിഹാബുദീന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.