16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ തിരോധാനത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്; ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ്; കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്ന് കണക്കു കൂട്ടല്‍…!

Spread the love

കോട്ടയം: കോട്ടയം മേഖലകളില്‍ കാണാതായ സ്ത്രീകളുടെ തിരോധാനത്തില്‍ ദുരൂഹത നീക്കാന്‍ പൊലിസ്.

അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും ഇവിടെ പരിശോധന നടത്തും.

ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ വീണ്ടും പരിശോധിക്കുകയാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ. ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്തും. വീടിനുള്ളില്‍ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച്‌ പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസില്‍ ഏറെ നിര്‍ണയാകമാണ്.