
കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസില്‍ അന്വേഷണം തുടർന്ന് പൊലീസ്.
ശീതളപാനീയത്തില്‍ വിഷം കൊടുത്ത് കൊന്നുവെന്നാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന (30) പൊലീസിന് നല്‍കിയ മൊഴി.
ചെമ്മീൻ കുത്തിലുള്ള അദീനയുടെ വീട്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ ഇന്നലെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്‍റെ നീക്കം.
ഒറ്റയ്ക്ക് താമസിക്കുന്ന അദീന രാത്രി അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബുധനാഴ്ച പുലർച്ചെയാണ് വിഷം നല്‍കിയത്. അൻസില്‍ കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേർത്ത് നല്‍കുകയായിരുന്നു.
അബോധാവസ്ഥയിലായതോടെ അൻസില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചു.